ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള സാമ്പത്തിക-ധനകാര്യ ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ധാരണ. ധനമന്ത്രി നിർമ്മല സീതാരാമനും ഖത്തർ ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരിയും തമ്മിൽ നടന്നു. അമേരിക്കയിലെ നോർത്ത് കരോലിനയിലുള്ള ആഷെവില്ലെയിൽ പുരോഗമിക്കുന്ന ജി20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും സമ്മേളനത്തിനിടയിലാണ് ഇരുനേതാക്കളും പ്രത്യേക കൂടിക്കാഴ്ച നടത്തിയത്.
സാമ്പത്തിക, വാണിജ്യ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ സഹകരണ സാധ്യതകളും നിലവിലെ പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിനുള്ള നടപടികളും ചർച്ചയിൽ വിഷയമായി. ......
ദോഹ: രാജ്യത്തെ റീട്ടെയിൽ മേഖലയിലെ പ്രമുഖരായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് അൽ വുഖൈർ എസ്ദാൻ ബ്രാഞ്ചിൽ ‘Payasam Contest’ വിജയകരമായി സംഘടിപ്പിച്ചു. കസ്റ്റമർ എൻഗേജ്മെന്റ് ആക്ടിവിറ്റികളുടെ ഭാഗമായി നടന്ന ഈ പരിപാടിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത മത്സരാർത്ഥികൾ വിവിധ രുചികളിലുള്ള പായസങ്ങൾ തയ്യാറാക്കി എത്തി.
മത്സരത്തിൽ പങ്കെടുത്തവരുടെ സർഗ്ഗാത്മകതയും പാചകപ്രതിഭയും പ്രതിഫലിപ്പിക്കുന്ന തരത്തിൽ വ്യത്യസ്തവും സവിശേഷവുമായ പായസങ്ങളാണ് അവതരിപ്പിച്ചത്. ......
ദോഹ: പുതിയ അധ്യയന വർഷത്തിൽ (2026-2027) രാജ്യത്തെ മുഴുവൻ സർക്കാർ സ്കൂളുകളിലും സ്കൂൾ ബസുകളിലും വിദ്യാർഥികളുടെ ഹാജർ രേഖപ്പെടുത്താൻ നൂതന ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നു. 'ഹുദൂരി' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി കൈപ്പത്തി തിരിച്ചറിയൽ (Palm Recognition) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ......
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി, പ്രമുഖ ഊർജ്ജ കമ്പനിയായ എക്സൺമോബിലിന്റെ ചെയർമാനും സി.ഇ.ഒയുമായ ഡാരൻ വുഡ്സുമായി കൂടിക്കാഴ്ച നടത്തി. ലുസൈൽ കൊട്ടാരത്തിലെ അമീറിന്റെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഔദ്യോഗിക സന്ദർശനത്തിനായി രാജ്യത്തെത്തിയ ഡാരൻ വുഡ്സ് അമീറിനെ അഭിവാദ്യം ചെയ്തു. ......
പാരീസ്: യൂറോപ്പും ഗൾഫ് രാജ്യങ്ങളും ഉൾപ്പെടെയുള്ള ആഗോള വിപണികൾ തമ്മിലുള്ള സാമ്പത്തിക-നിക്ഷേപ പങ്കാളിത്തത്തിന് പുതിയ വാതായനങ്ങൾ തുറന്ന് 2026-ലെ ലോക നിക്ഷേപ ഉച്ചകോടിക്ക് (World Investment Summit) പാരീസിൽ പ്രൗഢഗംഭീരമായ തുടക്കം.ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലേക്ക് 28.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ നിക്ഷേപം ഉച്ചകോടിയിലൂടെ പ്രതീക്ഷിക്കുന്നു. ആദ്യ വർഷം തന്നെ 15 സംയുക്ത പദ്ധതികളും 8 തന്ത്രപ്രധാന പങ്കാളിത്തങ്ങളും യാഥാർത്ഥ്യമാക്കും. ......
ദോഹ: രാജ്യത്തെ സാമ്പത്തിക അടിസ്ഥാനസൗകര്യങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ കൂടുതൽ കരുത്തുറ്റതാക്കുന്നതിനുമായി സുപ്രധാന തീരുമാനവുമായി ഖത്തർ സെൻട്രൽ ബാങ്ക് (QCB). പേയ്മെന്റ് സേവനദാതാക്കൾക്ക് (Payment Service Providers) ഖത്തർ സെൻട്രൽ ബാങ്കിൽ അക്കൗണ്ട് തുറക്കുന്നതിനും റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ് (QA-RTGS) സംവിധാനത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനുമാണ് അനുമതി നൽകിയിരിക്കുന്നത്.
ഇടനിലക്കാരുടെ സഹായമില്ലാതെ തന്നെ വ്യാപാരികളുടെ ഇടപാടുകൾ (Merchants' Dues) നേരിട്ട് പൂർത്തിയാക്കാൻ (Direct Settlement) പുതിയ തീരുമാനത്തിലൂടെ സാധിക്കും. ......
ദോഹ: ഹോർമുസ് നീരൊഴുക്ക് (Strait of Hormuz) തുടർച്ചയായി അടച്ചിടുന്നത് മേഖലയിൽ സംഘർഷം കൂടുതൽ കടുക്കാൻ ഇടയാക്കുമെന്നും ഇത് എല്ലാ കക്ഷികൾക്കും തിരിച്ചടിയാകുമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി. വിദേശകാര്യ മന്ത്രാലയത്തിന്റെ വാരന്ത മാധ്യമ സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ ഉപദേശകനും മന്ത്രാലയ വക്താവുമായ ഡോ. ......
ദോഹ: പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് വിദ്യാർഥികളിൽ റോഡ് സുരക്ഷാ ബോധവൽക്കരണം ശക്തമാക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് 'ബാക്ക് ടു സ്കൂൾ' ഫീൽഡ് സന്ദർശനം സംഘടിപ്പിച്ചു. അൽ അൽ അന്ദലുസ് എഡ്യൂക്കേഷണൽ കോംപ്ലക്സിലെ അൽ അന്ദലുസ് പ്രിപ്പറേറ്ററി സ്കൂൾ ഫോർ ബോയ്സിലായിരുന്നു പരിപാടി.
ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജബർ അലി അൽ കുബൈസി, മറ്റ് മുതിർന്ന ട്രാഫിക് ഉദ്യോഗസ്ഥർ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.സ്കൂളിലെ അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവരുമായി ഉദ്യോഗസ്ഥർ സംവദിച്ചു. ......
ദോഹ:ഖത്തർ കലണ്ടറിന്റെ സെപ്റ്റംബർ മാസത്തെ വർണ്ണാഭമായ ആഘോഷരാവുകൾക്ക് തിരിതെളിഞ്ഞു. കലയും കായികവും വിനോദവും വ
കൈകോർക്കുന്ന സാംസ്കാരിക വസന്തം സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ മനോഹരമായ അനുഭവങ്ങളുടെ പെരുമഴക്കാലമാണ് സമ്മാനിക്കുന്നത്.
സംഗീതത്തിന്റെ മർമ്മരങ്ങളും വിനോദത്തിന്റെ വർണ്ണപ്പകിട്ടും നിറഞ്ഞ കുടുബസംഗമങ്ങൾക്ക് കത്താറയും ദോഹ ഫെസ്റ്റിവൽ സിറ്റിയും അൽ ഹസവും വേദിയാകുന്നു. ......
ദോഹ: വ്യവസായ സ്ഥാപനങ്ങൾക്കുള്ള പരിസ്ഥിതി അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതോടെ രാജ്യത്തെ ആയിരത്തിലധികം വ്യവസായ സംരംഭങ്ങൾക്ക് നേട്ടമുണ്ടായതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) അറിയിച്ചു. വ്യാപാരാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപകർക്ക് നടപടികൾ വേഗത്തിലാക്കുന്നതിനുമായി 2025 ഫെബ്രുവരിയിലാണ് മന്ത്രാലയം ഈ പദ്ധതിക്ക് തുടക്കമിട്ടത്.
ആകെ ലഭിച്ച അപേക്ഷകളിൽ 90 ശതമാനവും ലളിതമായ പുതിയ പ്രക്രിയയിലൂടെ വേഗത്തിൽ തീർപ്പാക്കി. ......